Search This Blog

Tuesday, April 21, 2020

അമ്മയുടെ നൊമ്പരം

അന്യനാകുന്നുവോ ഈ നാളിൽ
ഞാൻ പെറ്റുനോറ്റൊരു 
സ്നേഹസ്വമാം എൻ പുത്രനും
അവനായി ഞാൻ അനുഭവിച്ച
പേറ്റുനോവും.

അന്യയായി തീരുന്നു ഞാനിന്നവന്
പുതുതലമുറതൻ വേഗതയിൽ .
നഷ്ടമായി മാറുന്നെനിക്കവനും
അവനു ഞാനും ഈ സ്നേഹം
മരിക്കും യുഗത്തിൽ.

ഏകയായി തീരുന്നു ഞാനിന്നീ
നാൽചുവരിനുള്ളിൽ .
നിഷിദ്ധമാണെനിക്കാ പുത്ര സ്നേഹം
നിഷിദ്ധമാണെനിക്കാ വൃദ്ധ സ്നേഹം
അലിവ് തെല്ലുമില്ലാത്ത ഈ യുഗത്തിൽ .

പത്ത് മാസം ചുമന്ന് നൊന്തു -
പ്പെറ്റൊരീയമ്മയെ വിസ്മരിക്കുന്ന ഈ
കൊടും പാപം, അറിയാതെ പോലും ശപിക്കാനാകില്ലൊരു ജന്മത്തിനും
ഈ "മാതൃഹൃദയത്തിന് " .

11 comments:

  1. ❤️❤️❤️Amma enna vismayathe onuukoodi ormipikunna Kavitha 🤗🤗🤗gud feel

    ReplyDelete
  2. വാർദ്ധക്യം ഒരു ശാപം ആയി കാണുന്ന തലമുറയ്ക്ക് ഉള്ള ഓർമ്മപ്പെടുത്തൽ..... രണ്ടാം ബാല്യം അഥവാ വാർദ്ധക്യം എല്ലാം ജീവിത ചക്രത്തിലെ യാഥാർഥ്യം ആണെന്ന് ഓർമപ്പെടുത്തുന്നു ഈ വരികൾ.....

    ReplyDelete
  3. Adipwoli.. all the best keep going...

    ReplyDelete
  4. Molle kalakki Praveen Annan annu ethu manasilayoo

    ReplyDelete